ഹണിക്ക് യാത്രഅയപ്പ്
കാക്കനാട്: കോട്ടയത്തേക്കു സ്ഥലംമാറിപ്പോകുന്ന പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർക്ക് കെ.പി.എസ് .ടി.എ എറണാകുളം ജില്ലാ കമ്മിറ്റി യാത്ര അയപ്പ് നൽകി. പ്രസിഡന്റ് തോമസ് പീറ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത്, ജില്ലാ സെക്രട്ടറി ബിജു കുര്യൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ രഞ്ജിത്ത് മാത്യു, അജിമോൻ പൗലോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, അംഗങ്ങളായ എം.ജി.ജോമി, ശാരദ മോഹനൻ, ഷൈനി വർഗീസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.