അക്ഷരോപഹാര സമർപ്പണം ഇന്ന്
കൊച്ചി: തൃപ്പൂണിത്തുറ ഗുരുവന്ദനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അശീതി ആഘോഷിക്കുന്ന ഡോ. കെ.ജി. പൗലോസിനും പത്നി പ്രൊഫ. ടി.കെ. സരളയ്ക്കും ആദരം അർപ്പിച്ച് അക്ഷരോപഹാര സമർപ്പണം ഇന്ന് തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രി ആർ. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എം.കെ.സാനു അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ പുസ്തകങ്ങൾ മന്ത്രി ബിന്ദു, ഹൈബി ഈഡൻ എം.പി, മനോജ് മൂത്തേടൻ, ദേശമംഗലം രാധാകൃഷ്ണൻ, നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് എന്നിവർ പ്രകാശനം ചെയ്യും. സൗഹൃദ സദസ് ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.