അൽ മുക്താദിർ ഷോറൂമുകൾ ജൂൺ ഒന്നിന് പുനരാംഭിക്കും

Sunday 18 May 2025 12:53 AM IST

കൊച്ചി: ജൂൺ ഒന്ന് മുതൽ എല്ലാ അൽ മുക്താദിർ ഷോറൂമുകളുടയും പ്രവർത്തനം പുനരാരംഭിക്കും.

ഗ്രൂപ്പിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് അൽ മുക്താദിർ വക്താവ് പറഞ്ഞു. നിയമാനുസൃതമാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ അന്വേഷണങ്ങളുടെ ഭാഗമായി നാല് മാസമായി ഷോറൂമുകൾ തുറക്കാനായില്ല. അതിനാൽ വിവാഹ പാർട്ടികൾക്കുള്ള അഡ്വാൻസ് കരാറുകൾ തടസപ്പെട്ടു. അക്കൗണ്ടുകൾ മരവിപ്പിച്ചതും സപ്ലൈ തടഞ്ഞതും തിരിച്ചടിയായി. പരാതികൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു. ഉപഭോക്താക്കളുടെ ബാധ്യതകൾ ഘട്ടം ഘട്ടമായി നിറവേറ്റുന്നതിനുള്ള വ്യക്തമായ പദ്ധതിയും ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്. കൊള്ള ലാഭം ഈടാക്കുന്ന ജുവലറികൾക്കെതിരെ നിയമ യുദ്ധം തുടരുമെന്ന് അൽ മുക്താദിർ വക്താവ് പറഞ്ഞു.