ഇൻഷ്വറൻസ്: ജനകീയ കൂട്ടായ്മ

Sunday 18 May 2025 1:55 AM IST

ഇരുമ്പനം: തൃപ്പൂണിത്തുറ നഗരസഭയിൽ ഇരുമ്പനത്തെ 5, 12, 13 വാർഡിൽ ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പ്രീമിയം തുക ഒന്നരമാസമായി ബി.പി.സി.എൽ മാനേജ്മെന്റ് അടയ്ക്കാത്തതിനെ തുടർന്ന് ഇൻഷ്വറൻസ് മുടങ്ങിയതിൽ പ്രതിഷേധിച്ച് സി.പി.എം ഇരുമ്പനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഇരുമ്പനത്തെ 4, 6, 11 വാർഡുകളിൽ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. സി.പി.എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എം. ഗിരീഷ് അദ്ധ്യക്ഷനായി. കെ.ടി. തങ്കപ്പൻ, കെ.ടി. അഖിൽദാസ്, ബി. ഹരികുമാർ, കെ.പി. പൗലോസ്, സി. ഉദയകുമാർ, കെ.പി. ദേവദാസ് എന്നിവർ സംസാരിച്ചു.