അജിത് കുമാർ പൊലീസിൽ തുടരും,​ എക്സൈസ് കമ്മിഷണറായുളള സ്ഥലംമാറ്റം റദ്ദാക്കി

Saturday 17 May 2025 10:30 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.പി.എസ് തലത്തെ സ്ഥലംമാറ്റത്തിൽ വീണ്ടും അഴിച്ചുപണി. എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​ർ​ ​ആ​യു​ള്ള​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ.​അ​ജി​ത് ​കു​മാ​റി​ന്റെ​ ​സ്ഥ​ലം​മാ​റ്റം​ ​റ​ദ്ദാ​ക്കി.​ ​അ​ജി​ത്കു​മാ​ർ​ ​ബ​റ്റാ​ലി​യ​ൻ​ ​എ.​ഡി.​ജി.​പി​ ​ആ​യി​ ​തു​ട​രും.​ ​പൊ​ലീ​സ് ​ത​ല​പ്പ​ത്ത് ​ക​ഴി​ഞ്ഞാ​ഴ്ച​ ​ന​ട​ത്തി​യ​ ​അ​ഴി​ച്ചു​പ​ണി​യി​ലാ​ണ് ​വീ​ണ്ടും​ ​തി​രു​ത്ത​ൽ നടപടി ഉണ്ടായിരിക്കുന്നത്.​ കഴിഞ്ഞ പ്രാവശ്യം ഇറക്കിയ ഉത്തരവിൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഇടയിൽ അതൃപ്തി ഉണ്ടായിരുന്നു.

ക്രൈം​ ​ബ്രാ​ഞ്ച് ​എ.​ഡി.​ജി.​പി​ ​ആ​യി​ ​മാ​റ്റി​യ​ ​മ​ഹി​പാ​ൽ​ ​യാ​ദ​വ് ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​റാ​യി​ ​തു​ട​രും.​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ലെ​ക്ക് ​മാ​റ്റി​യ​ ​എ.​ഡി.​ജി.​പി​ ​ബ​ൽ​റാം​ ​കു​മാ​ർ​ ​ഉ​പാ​ദ്ധ്യാ​യ​ ​ജ​യി​ൽ​ ​മേ​ധാ​വി​ ​ആ​യി​ ​തു​ട​രും.​ ​ ജ​യി​ൽ​ ​ഐ.​ജി​ ​ആ​യി​ ​മാ​റ്റി​യ​ ​കെ.​സേ​തു​രാ​മ​നെ​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ൽ​ ​തു​ട​രാ​ൻ​ ​അ​നു​വ​ദി​ച്ചു.​ ​കോ​സ്റ്റ​ൽ​ ​പൊ​ലീ​സ് ​ഐ.​ജി​ ​ആ​യി​ ​മാ​റ്റി​യ​ ​പി.​പ്ര​കാ​ശി​നെ​ ​ക്രൈം​ ​റെ​ക്കാ​ഡ്സ് ​ബ്യൂ​റോ​യി​ൽ​ ​നി​യ​മി​ച്ചു.​ ​ഇ​ന്റേ​ണ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ഐ.​ജി​ ​ആ​ക്കി​യ​ ​എ.​അ​ക്ബ​റി​നെ​ ​കോ​സ്റ്റ​ൽ​ ​പൊ​ലീ​സി​ൽ​ ​നി​യ​മി​ച്ചു.


പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്തെ​ ​എ.​ഡി.​ജി.​പി​യായ എ​സ്.​ശ്രീ​ജി​ത്തി​ന് ​സൈ​ബ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​സി​ന്റെ​ ​അ​ധി​ക​ ​ചു​മ​ത​ല​ ​ന​ൽ​കി.​ ​ക്ര​മ​സ​മാ​ധാ​ന​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഡി.​ജി.​പി​ ​എ​ച്ച്.​വെ​ങ്ക​ടേ​ശി​ന് ​ക്രൈം​ ​ബ്രാ​ഞ്ചി​ന്റെ​ ​അ​ധി​ക​ ​ചു​മ​ത​ല​ ​ന​ൽ​കി.​ ​തി​രു​വ​ന​ന്ത​പു​രം​ ​ക്രൈം​ ​ബ്രാ​ഞ്ച് ​ഐ.​ജി​ ​സ്പ​ർ​ജ​ൻ​ ​കു​മാ​റി​ന് ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​ഐ​ജി​മാ​രു​ടെ​ ​അ​ധി​ക​ ​ചു​മ​ത​ല​ ​ന​ൽ​കി.