നിഷ്മയുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് മാതാവ്
Sunday 18 May 2025 12:19 AM IST
നിലമ്പൂർ: വയനാട്ടിൽ ടെന്റ് തകർന്നുവീണ് നിലമ്പൂർ അകമ്പാടം സ്വദേശിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് മാതാവ് ജസീലയും ബന്ധുക്കളും. 15 ഓളം വരുന്ന സംഘത്തിൽ തന്റെ മകൾ നിഷ്മയ്ക്ക് മാത്രമാണ് അപകടം സംഭവിച്ചത്. മറ്റുള്ളവർക്ക് ചെറിയ പരിക്ക് പോലുമില്ല. മരവും പുല്ലും വൈക്കോലും വച്ച് ഉണ്ടാക്കിയിട്ടുള്ള മേൽക്കൂര മഴ കൊണ്ട് നനഞ്ഞാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. പക്ഷേ, നിഷ്മയുടെ ശരീരത്തിൽ പരിക്കേറ്റ ഒരു പാടുപോലുമില്ല. കൂടെയുണ്ടായിരുന്നവരെയും റിസോർട്ട് ഉടമകളെയും ചോദ്യം ചെയ്തു സത്യം പുറത്തു കൊണ്ടുവരണമെന്ന് നിഷ്മയുടെ മാതാവ് ആവശ്യപ്പെട്ടു.