കോഴിക്കോട് കായക്കൊടിയിൽ ഭൂചലനം; വില്ലേജ്  ഓഫീസറും പൊലീസും സ്ഥലത്തെത്തി

Saturday 17 May 2025 10:57 PM IST

കോഴിക്കോട്: കോഴിക്കോട് കായക്കൊടി എള്ളിക്കാപ്പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് വിവരം. സെക്കന്റുകൾ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുവിട്ടിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി.