ഒറ്റപ്പെടുത്തലിനോട് ശ്യാമിലി, കാലുകൊണ്ട് സ്വയം തൊഴിച്ചതല്ല

Sunday 18 May 2025 12:58 AM IST

തിരുവനന്തപുരം: 'സഹപ്രവർത്തകർ എന്റെ കൂടെ നിൽക്കില്ലെന്ന് ഉറപ്പായി. പലരും തെറ്റായ പ്രചാരണം തുടരുന്നു. എനിക്ക് സംഭവിച്ചതിന്റെ തെളിവ് മുഖത്തുണ്ട്. പക്ഷേ,​ കാലുകൊണ്ട് സ്വയം ഞാൻ മുഖത്തടിച്ചതുപോലെയാണ് പലരുടെയും അഭിപ്രായം. നാളെ നിങ്ങളുടെ മക്കൾക്കോ സഹോദരിമാർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ...

സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന്റെ ക്രൂര മർദ്ദനത്തിനിരയായ ശ്യാമിലി,​ തന്നെ ഒറ്റപ്പെടുത്തുന്നതിൽ മനം നൊന്ത് ബാർ അസോസിയേഷന് അയച്ച ഓഡിയോ സന്ദേശമാണിത്. ഇതുവരെ ബാർ അസോസിയേഷനോ സെക്രട്ടറിക്കോ എതിരായി സത്യസന്ധമല്ലാത്ത യാതൊരു കാര്യവും പറഞ്ഞിട്ടില്ലെന്ന് ശ്യാമിലി ആവർത്തിക്കുന്നു. സഹപ്രവർത്തകർ കൂടെയില്ലെങ്കിലും കേരള ജനത ഒപ്പമുണ്ട്. മാദ്ധ്യമങ്ങളാണ് സഹായിക്കുന്നതെങ്കിൽ അവർക്കൊപ്പമാണ്. കൊടികുത്തി വാഴുന്ന സീനിയറായാലും ഇനി തന്നെ തൊടാൻ കഴിയില്ലെന്നും ശ്യാമിലിയുടെ സന്ദേശത്തിൽ പറയുന്നു.

അതേസമയം, ഓഡിയോ സന്ദേശം എങ്ങനെ പുറത്തായെന്ന് അറിയില്ലെന്ന് ശ്യാമിലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബാർ അസോസിയേഷനിലെ മുഴുവൻ പേരെയും ഉദ്ദേശിച്ചിട്ടില്ല. പലരും തനിക്കു വേണ്ടി സംസാരിക്കുന്നുണ്ട്. അതിന് നന്ദിയുണ്ടെന്നും അവ‌ർ പറഞ്ഞു.

ജാ​മ്യ​ത്തി​ൽ​ ​വി​ധി​ ​നാളെ; ബെ​യ് ലി​ൻ​ദാ​സ് ​റി​മാ​ൻ​ഡി​ൽ​ ​തു​ട​രും

​ ​ജൂ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​ ​ജെ.​വി.​ ​ശ്യാ​മി​ലി​യെ​ ​മ​ർ​ദ്ദി​ച്ച​ ​സം​ഭ​വ​ത്തി​ലെ​ ​പ്ര​തി​ ​ബെ​യ് ലി​ൻ​ദാ​സി​ന്റെ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​കോ​ട​തി​ ​നാളെ ​വി​ധി​ ​പ​റ​യും.​ ​ ഒ​ന്നാം​ക്ലാ​സ് ​ജു​ഡി​​ഷ്യ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​ഇ​ന്ന​ലെ​ ​ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും​ ​വാ​ദ​ങ്ങ​ൾ​ ​വി​ശ​ദ​മാ​യി​ ​കേ​ട്ടു.​ ​പ​രാ​തി​ക്കാ​രി​യാ​ണ് ​പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ​തെ​ന്ന​ ​വാ​ദം​ ​പ്ര​തി​ഭാ​ഗം​ ​ആ​വ​ർ​ത്തി​ച്ചു.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​ജൂ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​മാ​ർ​ ​ത​മ്മി​ൽ​ ​വ​ക്കീ​ൽ​ ​ഓ​ഫീ​സി​ൽ​ ​വ​ച്ചു​ണ്ടാ​യ​ ​ത​ർ​ക്ക​ത്തി​ൽ​ ​ബെ​യ ്ലി​ൻ​ ​ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ​പ്ര​തി​ഭാ​ഗം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ശ്യാ​മി​ലി​യാ​ണ് ​ആ​ദ്യം​ ​പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ​ത്.​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടി​ല്ല.​ ​ഇ​തി​ൽ​ ​ലൈം​ഗി​ക​ ​ഉ​ദ്ദേ​ശ​മോ​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ക്ക​ലോ​ ​ഇ​ല്ലെ​ന്നും​ ​പ്ര​തി​ഭാ​ഗം​ ​വാ​ദി​ച്ചു.​ ​ പ്രോ​സി​ക്യൂ​ഷ​ൻ​ ​ജാ​മ്യ​ ​ഹ​ർ​ജി​യെ​ ​ശ​ക്ത​മാ​യി​ ​എ​തി​ർ​ത്തു.​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ച്ച​ ​സം​ഭ​വം​ ​ഗൗ​ര​വ​മു​ള്ള​ത് ​ത​ന്നെ​യാ​ണെ​ന്ന് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ആ​വ​ർ​ത്തി​ച്ചു.​ ​ തെ​ളി​വു​ക​ൾ​ ​ന​ശി​പ്പി​ക്കാ​നും​ ​സാ​ക്ഷി​ക​ളെ​യും​ ​ഇ​ര​യെ​യും​ ​സ്വാ​ധീ​നി​ക്കാ​നും​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​​ ​ചൂ​ണ്ടി​ക്കാ​ട്ടി.