ഡ്രൈ​വിംഗി​നി​ടെ ​കോ​പം വേണ്ട; ലൈ​സ​ൻ​സ് ​ പോ​കും

Sunday 18 May 2025 4:59 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഹോ​ണ​ടി​ച്ചാ​ലോ,​​​ ​സൈ​ഡ് ​കൊ​ടു​ക്കാ​ൻ​ ​വൈ​കി​യാ​ലോ​ ​മ​തി.​ ​ഓ​വ​ർ​ടേ​ക്ക്ചെ​യ്ത് ​അ​സ​ഭ്യം​ ​പ​റ​യും.​ ​വാ​ഹ​നം​ ​കുറു​കേ​പി​ടി​ച്ച് ​ത​ട​ഞ്ഞി​ടും.​ ​പി​ന്നെ​ ​ബ​ഹ​ള​മാ​യി,​ ​കൈ​യേ​റ്റ​മാ​യി.വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ​ ​പെ​ട്ടെ​ന്ന് ​പ്ര​കോ​പി​ത​ക​രാ​കു​ന്ന​വ​ർ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​പ്ര​ശ്നം​ ​ചെ​റു​ത​ല്ല.​ ​'​റോ​ഡ് ​റേ​ജ് "​ ​എ​ന്നാ​ണ് ​ഈ​ ​മാ​ന​സി​കാ​വ​സ്ഥ​യ്ക്ക് ​പ​റ​യു​ന്ന​ത്.​ ​ഇ​ത്ത​ര​ക്കാ​രെ​ ​നി​ല​യ്ക്കു​നി​റു​ത്താ​ൻ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​വ​കു​പ്പ് ​ഇ​റ​ങ്ങു​ന്നു.​ ​ലൈ​സൻ​സ് ​റ​ദ്ദാ​ക്കാ​നാ​ണ് ​തീ​രു​മാ​നം. നെ​ടു​മ്പാ​ശേ​രി​യി​ൽ​ ​റോ​ഡി​ലെ​ ​ത​ർ​ക്ക​ത്തി​നി​ടെ​ ​സി.​ഐ.​എ​സ്.​എ​ഫു​കാ​ർ​ ​യു​വാ​വി​നെ​ ​കാ​റി​ടി​ച്ചു​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​സം​ഭ​വ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി. ഡ്രൈ​വിം​ഗി​നി​ടെ ​നി​സാ​ര​ ​കാ​ര്യ​ങ്ങ​ളി​ൽ​പ്പോ​ലും​ ​പ്ര​കോ​പി​ത​രാ​കു​ന്ന​വ​ർ​ ​ത​മ്മി​ൽ​ ​റോ​ഡ് ​ത​ട​ഞ്ഞ് ​വ​ഴ​ക്കി​ടു​ന്ന​ത് ​നി​ത്യ​സം​ഭ​വ​മാ​ണ്.​ ​ത​ർ​ക്കം​ ​ഗ​താ​ഗ​ത​ത​ട​സം​ ​ഉ​ണ്ടാ​ക്കി​യാ​ൽ​ ​ലൈ​സ​ൻ​സ് ​നി​ശ്ചി​ത​ ​ദി​വ​സ​ത്തേ​ക്ക് ​സ​സ്പെ​ൻ​ഡ് ​ചെ​യ്യും.​ ​ഗു​രു​ത​ര​മാ​യ​ ​അ​പ​ക​ടം,​​​ ​ജീ​വ​ഹാ​നി​ ​എ​ന്നി​വ​ ​ഇ​തു​ ​കാ​ര​ണ​മു​ണ്ടാ​യാ​ൽ​ ​കു​റ്റ​ക്കാ​രു​ടെ​ ​ലൈ​സ​ൻ​സ് ​റ​ദ്ദ് ​ചെ​യ്യും.

റോഡ് റേജ് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​ആ​ക്ര​മ​ണാ​ത്മ​ക​ ​പെ​രു​മാ​റ്റ​മാ​ണ് ​റോ​ഡ് ​റേ​ജ്.​ ​അ​ത് ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ​പ​ല​വി​ധ​ത്തി​ലാ​ണ്.​ ​മ​റ്റ് ​ഡ്രൈ​വ​ർ​മാ​രെ​യോ,​ ​കാ​ൽ​ന​ട​ ​യാ​ത്ര​ക്കാ​രെ​യോ,​ ​സൈ​ക്കി​ൾ​ ​യാ​ത്ര​ക്കാ​രെ​യോ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തും.​ ​അ​വ​രെ​ ​വി​ര​ട്ടാ​നാ​യി​ ​അ​പ​ക​ട​ക​ര​മാ​യി​ ​ഡ്രൈ​വ് ​ചെ​യ്യും.​ ​അ​ശ്ളീ​ല ​ ​ആം​ഗ്യ​ങ്ങ​ൾ​ ​കാ​ണി​ക്കും.​ ​തു​ട​ർ​ച്ച​യാ​യി​ ​ഹോ​ൺ​ ​മു​ഴ​ക്കും.​ ​വാ​ഹ​നം​ ​ചേ​ർ​ത്ത് ​ഉ​ര​സും.​ ​മു​ന്നി​ൽക്ക​യ​റി​ ​സൈ​ഡ് ​ത​രാ​തെ​ ​സാ​വ​ധാ​നം​ ​വാ​ഹ​ന​മോ​ടി​ക്കും.