ഡിക്സൺ ഓടുന്നു, ലഹരി വിരുദ്ധ സന്ദേശവുമായി
Sunday 18 May 2025 12:02 AM IST
അടൂർ: പ്രായം ഒന്നിനുമൊരു തടസമല്ലായെന്ന് തെളിയിക്കുകയാണ് 72 ാം വയസിലും ഡിക്സൺ സക്കറിയ. സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ് ലഹരിവിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി അടൂരിൽ സംഘടിപ്പിച്ച മാരത്തോണിൽ ഡിക്സൺ സക്കറിയ 10 കിലോമീറ്റർ ഓടി ഫിനിഷ് ചെയ്തത് വളരെ വേഗത്തിലായിരുന്നു. ലണ്ടൻ, ബോസ്റ്റൺ, ഫിലാഡെൽഫിയ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിച്ച നിരവധി മാരത്തോണുകളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പ്രവാസിയായിരുന്ന ഡിക്സൻ ഇപ്പോൾ പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. എങ്കിലും സ്പോർട്സിലും ലഹരി വിരുദ്ധ പ്രവർത്തനത്തിലും സജീവമാണ്.