തദ്ദേശ ജീവന സംരക്ഷണ യാത്ര

Sunday 18 May 2025 12:15 AM IST

ആറന്മുള : കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) നടത്തുന്ന തദ്ദേശ ജീവന സംരക്ഷണ യാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലാൽ.എസ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ നൈറ്റോ ബേബി അരീക്കൽ , ജനറൽ സെക്രട്ടറി ജോൺ കെ.സ്റ്റീഫൻ, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ഡി.സി.സി ജനറൽ സെക്രട്ടറി ജി.രഘുനാഥ്, സെറ്റോ ജില്ലാ ചെയർമാൻ പി.എസ് വിനോദ് കുമാർ, ബിജു ശാമുവേൽ, ഷമീം.എസ് , എം.ജി.ഹരികൃഷ്ണൻ, എസ്.മനോജ്, രേണു.പി എന്നിവർ സംസാരിച്ചു.