പരിസ്ഥിതി സൗഹൃദ മത്സ്യകൃഷി

Sunday 18 May 2025 12:18 AM IST

പത്തനംതിട്ട : പരിസ്ഥിതി സൗഹൃദ മത്സ്യക്കൃഷിയെ കുറിച്ച് പഠനമൊരുക്കി ഫിഷറീസ് വകുപ്പ്. പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ എന്റെ കേരളം പ്രദർശന മേളയിലാണ് 'പരിസ്ഥിതി സൗഹൃദ മത്സ്യ കൃഷി മാതൃകകൾ' എന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പ് സെമിനാർ സംഘടിപ്പിച്ചത്. ജില്ലാഫിഷറീസ് ഓഫീസർ ഡോ.പി.എസ്.അനിത വിഷയം അവതരിപ്പിച്ചു. ജില്ലയിൽ മത്സ്യകൃഷി ഉത്പാദന വ്യവസായത്തിൽ പുളിക്കീഴാണ് ഒന്നാമത്. പരമ്പരാഗത, ഊർജിത അർദ്ധ ഊർജിത, സംയോജിത, ഏക ബഹുവർഗ, സമ്മിശ്ര മത്സ്യകൃഷികളെ സെമിനാറിൽ പരിചയപ്പെടുത്തി. മത്സ്യത്തിന്റെ ആഹാരം, വളർത്തേണ്ട രീതി , ഗുണം, വളർച്ചയുടെ ഘട്ടം എന്നിവ വിശദീകരിച്ചു.