അപേക്ഷ ക്ഷണിച്ചു

Sunday 18 May 2025 12:19 AM IST

പത്തനംതിട്ട: പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാർ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജി വി എച്ച് എസ് എസിൽ ആരംഭിച്ച സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ ഫിറ്റ്‌നസ് പരിശീലകൻ, AI മെഷീൻ ജുനിയർ ടെലികോം ഡേറ്റ അനാലിസ്റ്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 നും 23 ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് പാസായിട്ടുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. കോഴ്‌സ് സൗജന്യമായിരിക്കും. അവധി ദിവസങ്ങൾ ആയിരിക്കും ക്ലാസുകൾ. കോഴ്‌സിന്റെ ഭാഗമായി വ്യവസായശാലകളിൽ ഫീൽഡ് വിസിറ്റ്, പ്ലേസ്‌മെന്റ് സൗകര്യവും ഒരുക്കുന്നതാണ്. വിവരങ്ങൾക്ക് പ്രതീഷ് .പി (എസ്.ടി .സി കോഡിനേറ്റർ, 9646892880), ബീന. എസ് (പ്രിൻസിപ്പൽ, 9447205491).