കെമിക്കൽ എൻജി. ദേശീയ സമ്മേളനം

Sunday 18 May 2025 12:23 AM IST

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് കെമിക്കൽ എൻജിനിയേഴ്സ് ട്രിവാൻഡ്രം റീജണൽ സെന്ററിന്റെ ദ്വിദിന ദേശീയ കോൺഫറൻസായ എമർജിംഗ് വിസ്താസ് ഇൻ കെമിക്കൽ എൻജിനിയറിംഗിന് (എവിൻസ്) തുടക്കമായി. വി.എസ്.എസ്.സി ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻനായർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ അദ്ധ്യക്ഷനായി. വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ എസ്.കെ.മനു,ഗ്രൂപ്പ് ഡയറക്ടർ ആർ.മുരളീകൃഷ്ണൻ,സി.എസ്‌.ഐ.ആർ.എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ സി. അനന്തരാമകൃഷ്ണൻ,വി.എസ്.എസ്.സി അസോസിയേറ്റ് ഡയറക്ടർ എൻ. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.