മാർച്ചും ധർണയും
മലയാലപ്പുഴ : പഞ്ചായത്തിലെ ജനവാസകേന്ദ്രമായ 14ാം വാർഡിലെ ചേറാടി കോളനിക്ക് സമീപം മാലിന്യ സംഭരണ കേന്ദ്രം നിർമ്മിക്കാനുള്ള ഗ്രാമപഞ്ചായത്തിന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ചേറാടിയിൽ മാലിന്യ സംഭരണ കേന്ദ്രം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. സാമുവൽ കിഴക്കുപുറം, എം.വി ഫിലിപ്പ്, അബ്ദുൾകലാം ആസാദ്, അനിൽ ശാസ്ത്രംമണ്ണിൽ, സണ്ണി കണ്ണംമണ്ണിൽ, അനിൽ പി. വാഴുവേലിൽ, ആശാകുമാരി പെരുമ്പ്രാൽ, എലിസബത്ത് രാജു, ബിന്ദു ജോർജ്ജ്, ബിജി ലാൽ ആലുനിൽക്കുന്നതിൽ, ശശിധരൻ നായർ പാറയരുകിൽ, മീരാൻ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടിൽ, ഗോപൻ തഴനാട്ട്, സ്റ്റീഫൻ ചേറാടി, ജോളി കാലായിൽ, അലക്‌സാണ്ടർ മാത്യു, സുനോജ് മലയാലപ്പുഴ, ഗോപാലകൃഷ്ണൻ നായർ ആശാഭവൻ, ഷിജു ചേറാടി, സജി ചേറാടി എന്നിവർ പ്രസംഗിച്ചു.