കടുവയാക്രമണം: തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് നൽകും

Sunday 18 May 2025 12:52 AM IST

കാളികാവ്: മലയോരത്ത് കടുത്ത ഭീതി നിലനിൽക്കെ

കടുവയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കാളികാവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വ കക്ഷിയോഗം ചേർന്നു.മേഖലയിലെ റബർ തോട്ടങ്ങളിലെ അടിക്കാടുകൾ വെറ്റിമാറ്റാനും കടുവാ ഭീതിയിൽ ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് അടക്കമുള്ള സഹായമെത്തിക്കാനും യോഗം തീരുമാനിച്ചു.

കടുവയെ പിടികൂടും വരെ ദൗത്യം തുടരുമെന്ന് ഡി.എഫ്.ഒ ഉറപ്പ് നൽകി. എ.പി. അനിൽ കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. രണ്ടുവർഷത്തോളമായി മേഖലയിൽ നിരന്തരം ഭീഷണി ഉയർത്തിയ കടുവയെ നിരീക്ഷിക്കാനോ പിടികൂടാനോ നടപടി സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധമുയർന്നു.

സംഭവത്തിനു ശേഷം അമ്പതോളം പേരടങ്ങുന്ന ദൗത്യസംഘം പ്രദേശത്ത് തെരച്ചിൽ നടത്തി വരികയാണ്. ഡി.എഫ്.ഒ ധനിക് ലാൽ, ബ്ലോക്ക് പ്രസിഡന്റ് പി.തങ്കമ്മു, പഞ്ചായത്ത് പ്രസിഡന്റ് പി.ഷിജിമോൾ, റവന്യു , പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.