ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ ആദ്യശബ്ധമുയരേണ്ടത് പള്ളികളിൽ നിന്ന് : ടി.പി. അബ്ധുള്ളക്കോയ മദനി

Sunday 18 May 2025 12:55 AM IST

തിരൂരങ്ങാടി: ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ ആദ്യശബ്ദം ഉയരേണ്ടത് പള്ളികളിൽ നിന്നാണെന്ന് കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി പറഞ്ഞു. ചെമ്മാട് താജ് കൺവൻഷൻൻ സെന്ററിൽ കെ.എൻ.എം കേരള മസ്ജിദ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് നിയമ ഭേദഗതി- മഹല്ലുകളുടെ ദൗത്യം എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. വഖഫ് സ്വത്തുക്കൾ മരവിപ്പിച്ചു മുസ്ലിം ന്യൂനപക്ഷത്തിന്റെ പുരോഗതി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ മതേതര സമൂഹം ഒന്നിക്കണമെന്നും കെ.എൻ.എം ആവശ്യപ്പെട്ടു.

സമുദായങ്ങളെ തമ്മിലടിപ്പിച്ചു രാഷ്ട്രീയലാഭം കൊയ്യാനുള്ള ശ്രമമാണ് വഖഫ് നിയമ ഭേദഗതിയുടെ മറവിൽ നടക്കുന്നതെന്ന് മുഖ്യാതിഥിയായ അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു. കെ.എൻ.എം ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ: പി.എം.എ സലാം, അഡ്വ: പി.വി. സൈനുദ്ദീൻ, ഡോ.ഹുസൈൻ മടവൂർ, പ്രൊഫ എൻ.വി അബ്ദു റഹ്മാൻ, എ.പി. അബ്ദു സമദ്, എം. സ്വലാഹുദ്ധീൻ മദനി, എ. അസ്ഗർ അലി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, എം. ടി. അബ്ദുസമദ് സുല്ലമി, അബ്ദു റഹ്മാൻ മദനി പാലത്ത്, ഡോ.സുൾഫിക്കർ അലി, വി.കെ. സക്കരിയ്യ, സി. മുഹമ്മദ് സലീം സുല്ലമി,ഹനീഫ് കായക്കൊടി, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, എൻ. കുഞ്ഞിപ്പ, എ.കെ. ഈസ മദനി , പി. കുഞ്ഞിമുഹമ്മദ് അൻസാരി, എം.കെ. ബാവ, പി. സി. കുഞ്ഞഹമ്മദ് , ടി. യുസുഫ് അലി സ്വലാഹി, എൻ. വി. ഹാഷിം ഹാജി, അഷ്രഫ് ചെട്ടിപ്പടി, ഉബൈദുള്ള താനാളൂർ, സിറാജ് ചേലേമ്പ്ര, സുഹ്ഫി ഇമ്രാൻ, കെ. ഹംസ, പി.പി.എം. അഷ്രഫ്, ഫൈസൽ ബാബു സലഫി എന്നിവർ പ്രസംഗിച്ചു.