സി.ബി.എച്ച് .എസ്.എസ് സുവർണജൂബിലി: സ്വാഗതസംഘം കമ്മിറ്റിയായി
Sunday 18 May 2025 12:56 AM IST
വള്ളിക്കുന്ന് : വള്ളിക്കുന്ന് സി.ബി.എച്ച് .എസ്.എസ് സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷം വിവിധ പരിപാടികളോടെ നടത്തും. പി. ഹൃഷികേശ് കുമാർ ചെയർമാനും പ്രിൻസിപ്പൽ വി.സന്ധ്യ ജനറൽ കൺവീനറുമാണ്. വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. 1976ലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1998 ൽ എച്ച്.എസ്.എസ് വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇന്ന് 2500 കുട്ടികളും 100 ഓളം ജീവനക്കാരും സ്‌കൂളിന്റെ ഭാഗമാണ്. ഈ കാലയളവിൽ 25,000ത്തിൽ പരം വിദ്യാർത്ഥികൾ സ്ഥാപനത്തിൽ പഠിച്ചിറങ്ങിയിട്ടുണ്ട് . കഴിഞ്ഞ അൻപതുവർഷമായി എ.പി.ബാലകൃഷ്ണനാണ് മാനേജരായി തുടരുന്നത്.