ലഹരിക്കെതിരെ ചങ്ങല തീർത്ത് അദ്ധ്യാപകർ

Sunday 18 May 2025 12:03 AM IST
കെ.പി.എസ്.ടി.എ ചവറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൈകോർക്കാം അണിചേരാം എന്ന സന്ദേശമുയർത്തി അദ്ധ്യാപകർ പരസ്പരം കൈകോർത്ത് ചങ്ങല തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു

ചവറ : ലഹരിക്കെതിരെ കൈകോർക്കാം അണിചേരാം എന്ന സന്ദേശമുയർത്തി ചവറ ഉപജില്ലയിലെ അദ്ധ്യാപകർ പരസ്പരം കൈകോർത്ത് ചങ്ങല തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കെ.പി.എസ്.ടി.എ ചവറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന "കാവൽ"ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് അദ്ധ്യാപകർ ചങ്ങല തീർത്തത്. കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഉണ്ണി ഇലവിനാൽ അദ്ധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതിയംഗം പ്രിൻസി റീനാ തോമസ് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. വരുൺ ലാൽ,ജാസ്മിൻ, പി. വത്സ, ബിജു ഡാനിയൽ,ജാസ്മിൻ മുളമൂട്ടിൽ റോജാ മാർക്കോസ്,രാജ്ലാൽ തോട്ടുവാൽ,ഹരുൺ ലാൽ, അബിൻഷാ, സോഫിയ, ശ്രീലക്ഷ്മി,ഷൈലജ ബീവി,ഷിജിൻ മിഥുൻ,രാജ്നാരായണൻ, താജുമോൾ,ലില്ലി,മഞ്ജു എന്നിവർ സംസാരിച്ചു.