നെഹ്റുവിയൻ ലെഗസി തകർക്കാനാവില്ല: ചെന്നിത്തല
Sunday 18 May 2025 12:08 AM IST
തിരുവനന്തപുരം: നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റിയത് കൊണ്ട് നെഹ്റുവിന്റെ ചരിത്രം തകർത്തുകളയാനാവില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഒരു പേരുമാറ്റം കൊണ്ട് തീർത്തു കളയാം നെഹ്റുവിയൻ ലെഗസിയെന്ന് കരുതുന്നവർ വിഡ്ഢികളാണ്. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയതാണ് ആധുനിക ഇന്ത്യ. എത്ര കാവിയടിച്ച് മറയ്ക്കാൻ ശ്രമിച്ചാലും അത് തിളങ്ങിത്തന്നെ നിൽക്കുമെന്നും ചെന്നിത്തല പറഞ്ഞു.