തിരുത്തിയിട്ടും വിടാതെ ഇലക്ഷൻ കമ്മിഷൻ

Sunday 18 May 2025 12:10 AM IST

തിരുവനന്തപുരം: തപാൽ വോട്ട് വിഷയത്തിൽ ജി.സുധാകരനെതിരെ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിശദമായ റിപ്പോർട്ടും അന്വേഷണ പുരോഗതിയും കേന്ദ്ര ഇലക്ഷൻ കമ്മിഷന് ഇന്നലെ കൈമാറി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തുവെന്ന റിപ്പോർട്ട് സഹിതമാണിത്.

സുധാകരന്റെ വെളിപ്പെടുത്തൽ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര ഇലക്ഷൻ കമ്മിഷൻ കാണുന്നത്. അന്വേഷണത്തിന്റെയും നടപടികളുടെയും പുരോഗതി യഥാസമയം അറിയിക്കാൻ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ചീഫ് ഇലക്ടറർൽ ഓഫീസർ രത്തൻ യു.കേൽക്കർ അറിയിച്ചു.

തപാൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ല. അതിൽ തിരുത്തിയതുമില്ല എന്നാണ് സുധാകരന്റെ ഇപ്പോഴത്തെ നിലപാട്. അത് ഇലക്ഷൻ കമ്മിഷൻ മുഖവിലയ്ക്കെടുത്തിട്ടില്ല.