ദീർഘകാല അവധി: പകരം നിയമനം
Sunday 18 May 2025 12:12 AM IST
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ദീർഘകാല അവധിയെടുത്താൽ പകരം ആളെ നിയമിക്കാൻ ഉത്തരവ്. മൂന്ന് മാസത്തിൽ കൂടുതൽ അവധിയെടുക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് അർഹരായവർക്ക് പ്രമോഷൻ നൽകുകയോ പകരം ആളെ നിയമിക്കികയോ ചെയ്യാം. ഈമാസം 16മുതൽ പ്രാബല്യത്തിലായി. ശമ്പളമില്ലാത്ത അവധികൾക്കും ഇത് ബാധകമാണ്.
തലസ്ഥാനത്തെ ഒരു പ്രമുഖ സ്ഥാപനത്തിൽ കൂട്ടത്തോടെ ജീവനക്കാർ അവധിയെടുത്ത് പകരം നിരവധിപേർക്ക് പ്രമോഷന് അവസരമൊരുക്കിയത് വിവാദമായിരുന്നു. തുടർന്നാണ് അവധിയുമായി ബന്ധപ്പെട്ട പ്രമോഷനും തസ്തിക നിയമനങ്ങളും സർക്കാർ വിലക്കിയത്. ഇത് ഓഫീസുകളുടെ പ്രവർത്തനം താറുമാറാക്കുന്നെന്നും ഫയലുകൾ കെട്ടിക്കിടക്കുന്നെന്നും റിപ്പോർട്ട് വന്നതോടെയാണ് തീരുമാനമുണ്ടായത്.