വാർഷിക പൊതുയോഗം

Sunday 18 May 2025 1:22 AM IST
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നല്ലേപ്പിള്ളി യൂണിറ്റ് വാർഷിക പൊതുയോഗം ജില്ല വൈസ് പ്രസിഡന്റ് കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നല്ലേപ്പിളളി യൂണിറ്റ് വാർഷിക സമ്മേളനം ജില്ലവൈസ് പ്രസിഡന്റ് കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.ഗണപതി അദ്ധ്യക്ഷനായി. യൂണിറ്റ് ജന:സെക്രട്ടറി ഡി.രഘുനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചിറ്റൂർ മണ്ഡലം പ്രസിഡന്റ് അനീഷ് കുമാർ മുഖ്യാതിഥിയായി. ട്രഷറർ വി.മോഹനൻ വരവു-ചെലവു കണക്കും കെ.അഹമ്മദ്ദ് ഷെറീഫ് പരസ്പര സഹായ നിധി കണക്കും അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ആർ.ജവഹർ സംസാരിച്ചു.ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ചിറ്റൂർ താലൂക്ക് ആസ്ഥാന ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനത്തിൽ ജനറൽ ബോഡി യോഗം അഭിനന്ദനവും സന്തോഷവും രേഖപ്പെടുത്തി.