ശ്മശാനത്തിന് റീത്ത് വെച്ച് ബി.ജെ.പി പ്രതിഷേധം
Sunday 18 May 2025 1:44 AM IST
കരുനാഗപ്പള്ളി : നഗരസഭയുടെ അധീനതയിലുള്ള ശ്മശാനം പ്രവർത്തന രഹിതമായി കിടക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി കരുനാഗപ്പള്ളി മുൻസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. തുടർന്ന് മുൻസിപ്പാൽ സെക്രട്ടറിയെ ഉപരോധിച്ചു. പ്രതിഷേധ സമരം ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ സതീഷ് തേവനത്ത് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പ്രസിഡന്റ് പ്രദീപ് പണിക്കർ അദ്ധ്യക്ഷനായി. ഷിജി ആനന്ദൻ, രഞ്ജിത്, സജീവൻ കൃഷ്ണശ്രീ, കെ.എസ്. വിശ്വനാഥ്, ജോബ്മോൻ, സതീഷ്, ഗോപകുമാരൻ പിള്ള, കെ.കെ. രവി തുടങ്ങിയവർ പ്രതിഷേധ സമരത്തിനും ഉപരോധത്തിനും നേതൃത്വം നൽകി.