യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കണം
കൊല്ലം: ആധുനിക കൃഷിരീതി, യന്ത്രവത്കരണം, ചെലവ് കുറഞ്ഞ കൃഷിരീതി, എന്നിവയുൾപ്പടെ യുവതലമുറയെ ആകർഷിക്കുന്നതിന് ഉതകുന്ന നയങ്ങൾ ആവിഷ്കരിക്കണമെന്ന് ഐക്യ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ.ജി.വിജയദേവൻ പിള്ള പറഞ്ഞു.
ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.അജിത്ത് കുമാർ സ്വാഗതം പറഞ്ഞു. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, പേട്ട സജീവ്, എ.എം.സാലി, കുരീപ്പുഴ മോഹനൻ, സി.മഹേശ്വരൻ പിള്ള, കൈപ്പുഴ വി.റാം മോഹൻ, കല്ലട സുഭാഷ്, വിക്രമൻ നായർ, എസ്.ഉണ്ണിക്കൃഷ്ണൻ ഗോപിനാഥപിള്ള, ഗോപാലകൃഷ്ണൻ, കെ.ജി.ഗിരിഷ്, മങ്ങാട് എ.രാജു എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഓമനക്കുട്ടൻ (പ്രസിഡന്റ്), എസ്.ഉണ്ണിക്കൃഷ്ണൻ രഘുനാഥൻ, കെ.ജി.പ്രസേനൻ (വൈസ് പ്രസിഡന്റ്), ആർ.അജിത്ത് കുമാർ (സെക്രട്ടറി), ഗോപിനാഥൻ പിള്ള, ശശിധരൻ നായർ (ജോ. സെക്രട്ടറി), എ.എൻ.സുരേഷ് ബാബു (ട്രഷറർ) എന്നിവരടക്കം 37 പേരടങ്ങുന്ന കമ്മിറ്റിയും രുപീകരിച്ചു.