കെ.കെ.ആറിന് കണ്ണീർ മഴ

Sunday 18 May 2025 5:23 AM IST

ബം​​​ഗ​​​ളൂ​​​രു​​​:​​​ ​​​അ​​​തി​​​ർ​​​ത്തി​​​യി​​​ലെ​​​ ​​​സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​നി​​​റു​​​ത്തി​​​ ​​​വ​​​ച്ച​​​ ​​​ഐ.​​​പി.​​​എ​​​ൽ​​​ 18​​​-ാം​​​ ​​​സീ​​​സ​​​ൺ​​​ ​​​പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ​​​ ​​​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്‌​സി​ന് ​ക​ണ്ണീ​ർ​ ​മ​ഴ.​ ​ഇ​ന്ന​ലെ​ ​ബം​ഗ​ളൂ​രു​വി​ലെ​ ​ച​ിന്ന​സ്വാ​മി​യി​ൽ​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്‌​സ് ​ബം​ഗ​ളൂ​രു​വു​മാ​യു​ള്ള​ ​മ​ത്സ​രം​ ​ക​ന​ത്ത​ ​മ​ഴ​മൂ​ലം​ ​ടോ​സ് ​പോ​ലും​ ​ഇ​ടാ​തെ​ ​ഉ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണ് ​കൊ​ൽ​ക്ക​ത്ത​യു​ടെ​ ​പ്ലേ​ഓ​ഫ് ​പ്ര​തീ​ക്ഷ​ക​ൾ​ ​അ​സ്ത​മി​ച്ച​ത്.​ ​പ​ത്ത് ​ദി​വ​സ​ത്തെ​ ​ഇ​ട​വേ​ള​യ്‌​ക്ക് ​ശേ​ഷ​മാ​ണ് ​ഐ.​പി.​എ​ൽ​ ​മ​ത്സ​ര​ങ്ങ​ൾ​ ​പു​നരാ​രം​ഭി​ച്ച​ത്.​ ​മ​ഴ​ക​ളി​മു​ട​ക്കി​യ​തോ​ടെ​ ​ഇ​രു​ടീ​മി​നും​ ​ഓ​രോ​ ​പോ​യി​ന്റ് ​വീ​തം​ ​ല​ഭി​ച്ചു.​ ​ബം​ഗ​ളൂ​രു​ 12​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 17​ ​പോ​യി​ന്റു​മാ​യി​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി​ ​പ്ലേ​ഓ​ഫ് ​എ​റെ​ക്കു​റെ​ ​ഉ​റ​പ്പി​ച്ച​ ​മ​ട്ടാ​യി.​ ​ഇ​ന്നലെ ​ജ​യി​ച്ചിരുന്നെങ്കിൽ ​ ​അ​വ​ർ​ക്ക്പ്ലേ​ഓ​ഫ് ​ഉ​റ​പ്പി​ക്കാ​മാ​യി​രു​ന്നു. മ​റു​വ​ശ​ത്ത് ​ആ​റാം​ ​സ്ഥാ​ന​ത്തു​ള്ള​ ​കൊ​ൽ​ക്ക​ത്ത​യ്‌​ക്ക് 13​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 12​ ​പോ​യി​ന്റേ​യുള്ളൂ. ​​ടെസ്റ്റി​​​​​​​ൽ​​​​​​​ ​​​​​​​നി​​​​​​​ന്ന് ​​​​​​​അ​​​​​​​പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ത​​​​​​​ ​​​​​​​വി​​​​​​​ര​​​​​​​മി​​​​​​​ക്ക​​​​​​​ൽ​​​​​​​ ​​​​​​​പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​ ​​​​​​​ശേ​​​​​​​ഷം​​​​​​​ ​​​​​​​ഇ​​​​​​​തി​​​​​​​ഹാ​​​​​​​സ​​​​​​​ ​​​​​​​താ​​​​​​​രം​​​​​​​ ​​​​​​​വി​​​​​​​രാ​​​​​​​ട് ​​​​​​​കൊ​​​​​​​ഹ്‌​​​​​​​ലി​​​​​​​ ​​​ക​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങേണ്ടിയിരു​​​ന്ന​​​ ​​​ആ​​​ദ്യ​​​ ​​​മ​​​ത്സ​​​രം​​​ ​​​കാ​​​ണാ​​​ൻ​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​ടെ​​​സ്റ്റ് ​​​ജേ​​​ഴ്സി​​​യു​​​മ​​​ണി​​​ഞ്ഞ് ​​​ഗാ​​​ല​​​റി​​​യി​​​ലേ​​​ക്ക് ​​​ഒ​​​ഴി​​​കി​​​യെ​​​ത്തി​​​യ​​​ ​​​കാ​​​ണി​​​ക​​​ളും​​​ ​​​നി​​​രാ​​​ശ​​​രാ​​​യി.

ക്രിസ്റ്റൽ ക്ലിയർ

ലണ്ടൻ: എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ക്രിസ്റ്റൽപാലസ് ചാമ്പ്യൻമാരായി. 120 വർഷത്തിനിടയ്ക്ക് ക്രിസ്റ്റൽ പാലസിന്റെആദ്യ മേജർ ട്രോഫിയാണിത്. വെംബ്ലിയിൽ നടന്ന ഫൈനലിൽ 16-ാം മിനിട്ടിൽ എബെറെഷി എസ്സെയാണ് ക്രിസ്റ്റലിന്റെ കിരീടമുറപ്പിച്ച ഗോൾ നേടിയത്.ബാൾ പൊസഷനിലുൾപ്പെടെ സിറ്റിക്ക് വലിയ മുൻതൂക്കമുണ്ടായിരുന്നെങ്കിലും വലകുലുക്കാൻ അവർക്കായില്ല.