വാഹനങ്ങൾക്ക് മാത്രമല്ല റോഡ് മുറിച്ചുകടക്കുന്നവർക്കും ഈ നിയമം ബാധകം; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

Sunday 18 May 2025 11:49 AM IST

തിരുവന്തപുരം: റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കെെകാണിച്ച് വണ്ടി നിർത്തിച്ചിട്ട് റോഡ് മുറിച്ചു കടക്കുന്ന പ്രവണത ഒഴിവാക്കണമെന്നാണ് പൊലീസ് പറയുന്നത്. കാൽനടയാത്രക്കാർക്കും റോഡിലെ സിഗ്നൽ ബാധകമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

'കൈകാണിച്ച് വണ്ടി നിർത്തിച്ചിട്ട്, റോഡ് മുറിച്ച്കടക്കുന്ന പ്രവണത ഒഴിവാക്കണം. വാഹനങ്ങൾക്ക് ഉള്ളത്പോലെ കാൽനടയാത്രക്കാർക്കും സിഗ്നലുകൾ ബാധകമാണ്',- പൊലീസ് പോസ്റ്റിൽ കുറിച്ചു.

റോഡിലൂടെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ​ ​പെ​ട്ടെ​ന്ന് ​പ്ര​കോ​പി​ത​ക​രാ​കു​ന്ന​വ​ർ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​പ്ര​ശ്നം​ ​ചെ​റു​ത​ല്ല.​ ​'​റോ​ഡ് ​റേ​ജ്' ​എ​ന്നാ​ണ് ​ഈ​ ​മാ​ന​സി​കാ​വ​സ്ഥ​യ്ക്ക് ​പ​റ​യു​ന്ന​ത്.​ ​ഇ​ത്ത​ര​ക്കാ​രെ​ ​നി​ല​യ്ക്കു​നി​റു​ത്താ​ൻ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​വ​കു​പ്പ് ​ഇ​റ​ങ്ങു​ന്നു.​ ​ലൈ​സൻ​സ് ​റ​ദ്ദാ​ക്കാ​നാ​ണ് ​തീ​രു​മാ​നം.

നെ​ടു​മ്പാ​ശേ​രി​യി​ൽ​ ​റോ​ഡി​ലെ​ ​ത​ർ​ക്ക​ത്തി​നി​ടെ​ ​സി.​ഐ.​എ​സ്.​എ​ഫു​കാ​ർ​ ​യു​വാ​വി​നെ​ ​കാ​റി​ടി​ച്ചു​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​സം​ഭ​വ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി. ഡ്രൈ​വിം​ഗി​നി​ടെ ​നി​സാ​ര​ ​കാ​ര്യ​ങ്ങ​ളി​ൽ​പ്പോ​ലും​ ​പ്ര​കോ​പി​ത​രാ​കു​ന്ന​വ​ർ​ ​ത​മ്മി​ൽ​ ​റോ​ഡ് ​ത​ട​ഞ്ഞ് ​വ​ഴ​ക്കി​ടു​ന്ന​ത് ​നി​ത്യ​സം​ഭ​വ​മാ​ണ്.​ ​ത​ർ​ക്കം​ ​ഗ​താ​ഗ​ത​ത​ട​സം​ ​ഉ​ണ്ടാ​ക്കി​യാ​ൽ​ ​ലൈ​സ​ൻ​സ് ​നി​ശ്ചി​ത​ ​ദി​വ​സ​ത്തേ​ക്ക് ​സ​സ്പെ​ൻ​ഡ് ​ചെ​യ്യും.​ ​ഗു​രു​ത​ര​മാ​യ​ ​അ​പ​ക​ടം,​​​ ​ജീ​വ​ഹാ​നി​ ​എ​ന്നി​വ​ ​ഇ​തു​ ​കാ​ര​ണ​മു​ണ്ടാ​യാ​ൽ​ ​കു​റ്റ​ക്കാ​രു​ടെ​ ​ലൈ​സ​ൻ​സ് ​റ​ദ്ദ് ​ചെ​യ്യും.

റോഡ് റേജ് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​ആ​ക്ര​മ​ണാ​ത്മ​ക​ ​പെ​രു​മാ​റ്റ​മാ​ണ് ​റോ​ഡ് ​റേ​ജ്.​ ​അ​ത് ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ​പ​ല​വി​ധ​ത്തി​ലാ​ണ്.​ ​മ​റ്റ് ​ഡ്രൈ​വ​ർ​മാ​രെ​യോ,​ ​കാ​ൽ​ന​ട​ ​യാ​ത്ര​ക്കാ​രെ​യോ,​ ​സൈ​ക്കി​ൾ​ ​യാ​ത്ര​ക്കാ​രെ​യോ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തും.​ അ​വ​രെ​ ​വി​ര​ട്ടാ​നാ​യി​ ​അ​പ​ക​ട​ക​ര​മാ​യി​ ​ഡ്രൈ​വ് ​ചെ​യ്യും.​ ​അ​ശ്ളീ​ല ​ ​ആം​ഗ്യ​ങ്ങ​ൾ​ ​കാ​ണി​ക്കും.​ ​തു​ട​ർ​ച്ച​യാ​യി​ ​ഹോ​ൺ​ ​മു​ഴ​ക്കും.​ ​വാ​ഹ​നം​ ​ചേ​ർ​ത്ത് ​ഉ​ര​സും.​ ​മു​ന്നി​ൽക്ക​യ​റി​ ​സൈ​ഡ് ​ത​രാ​തെ​ ​സാ​വ​ധാ​നം​ ​വാ​ഹ​ന​മോ​ടി​ക്കും.