തിരുവനന്തപുരത്ത് 83 എംബിബിഎസ് വിദ്യാർത്ഥികൾ ഒരേ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി; ഭക്ഷ്യവിഷബാധയെന്ന് സംശയം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 83 വിദ്യാർത്ഥിനികൾ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടി. വനിതാ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ ബട്ടർ ചിക്കൻ കഴിച്ച വിദ്യാർത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്. ഓക്കാനം, വയറുവേദന, മറ്റ് ലക്ഷണങ്ങൾ എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ലക്ഷണങ്ങൾ അസഹനീയമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലെത്തി ചികിത്സ തേടുകയായിരുന്നു.
എന്നാൽ ഹോസ്റ്റൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട സ്ഥീരീകരണമൊന്നും ലഭിച്ചിട്ടില്ല. വിദ്യാർത്ഥികൾ കഴിച്ച ഭക്ഷണം പുറത്തുനിന്ന് കൊണ്ടുവന്നതാണെന്നും ഹോസ്റ്റലിലെ മെസ് ഈ സമയത്ത് പ്രവർത്തിച്ചില്ലെന്നുമാണ് റിപ്പോർട്ട്. തുടക്കത്തിൽ മൂന്ന് നാല് വിദ്യാർത്ഥികൾക്ക് മാത്രമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാൽ പിന്നീട് 80 ഓളം വിദ്യാർത്ഥികൾക്കും ഓരേ രോഗലക്ഷണം പ്രകടമാകുകയായിരുന്നു. എല്ലാ വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.