ഭർത്താവിനൊപ്പം ബെെക്കിൽ സ‌ഞ്ചരിക്കവേ അപകടം; ലോറിക്കടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

Sunday 18 May 2025 4:51 PM IST

ആലപ്പുഴ: ബെെക്കിൽ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം.അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27)​ ആണ് മരിച്ചത്. തുറവൂരിൽ ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം നടന്നത്. ഭർത്താവ് ജോമോനൊപ്പം ബെെക്കിൽ സഞ്ചരിക്കവേ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ മോർച്ചറിയിൽ.