ഭർത്താവിനൊപ്പം ബെെക്കിൽ സഞ്ചരിക്കവേ അപകടം; ലോറിക്കടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം
Sunday 18 May 2025 4:51 PM IST
ആലപ്പുഴ: ബെെക്കിൽ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം.അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27) ആണ് മരിച്ചത്. തുറവൂരിൽ ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം നടന്നത്. ഭർത്താവ് ജോമോനൊപ്പം ബെെക്കിൽ സഞ്ചരിക്കവേ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ മോർച്ചറിയിൽ.