തീ പടർന്നത് തുണിക്കടയുടെ ഗോഡൗണിൽ നിന്ന്, തീയണയ്ക്കാൻ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക്
കോഴിക്കോട്l: കോഴിക്കോട് നഗരത്തിൽ ഉണ്ടായ വൻതീപിടിത്തം അണയ്ക്കാൻ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീവ്രശ്രമം. തീയണയ്ക്കാൻ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസൽ ബസ് സ്റ്റാൻഡിലാണ് തീപിടിത്തമുണ്ടായത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാംനിലയിലുള്ള കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് വൈകിട്ട് അഞ്ചുമണിയോടെ തീപിടിച്ചത്. ടെക്സ്റ്റൈൽസിന്റെ ഗോഡൗണിൽ നിന്ന് തീപടർന്നതെന്നാണ് വിവരം.
തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതൽ ഭാഗത്തേക്ക് തീപടരുന്നത് ഫയർഫോഴ്സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തം ഉണ്ടാ.യത്. ടെക്സ്റ്രൈൽസിൽ നിന്ന് മറ്റു കടകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. കടയിലും ബിൽഡിംഗിലും ഉണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. സ്ഥലത്ത് നിന്ന് കൂടുതൽ പേരെ ഒഴിപ്പിക്കുകയാണ്. സമീപ ജില്ലകളിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.