യൂത്ത് കോൺ. പഠന ക്യാമ്പ്
Monday 19 May 2025 12:41 AM IST
വടകര: തിരുവള്ളൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പഠന ക്യാമ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് പൊതുയോഗം നടത്തി പ്രസംഗിക്കുന്ന സി.പി.എം ഇന്നും ഗാന്ധിയെ ഭയക്കുകയാണെന്ന് അബിൻ വർക്കി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അജയ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബവിത്ത് മലോൽ, ജസ്മിന മജീദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി ഷീബ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ കൃഷ്ണൻ, ബബിൻലാൽ സി.ടി.കെ, ധനേഷ് വള്ളിൽ, മുനീർ എം.കെ , വി.കെ ഇസ്ഹാഖ്, വിഷ്ണു തിരുവള്ളുർ, പി കെ രാജിവൻ, കുമാരൻ, ലിബിഷ് കെ.എം, പ്രമോദ് ശാന്തിനഗർ എന്നിവർ പ്രസംഗിച്ചു.