മെഡിസിൻ കോൺഫറൻസ്

Sunday 18 May 2025 8:18 PM IST

കൊച്ചി: വി.പി.എസ് ലേക്‌ഷോർ ആശുപത്രി അനസ്‌തേഷ്യോളജി വിഭാഗം പെരിയോപ്പറേറ്റീവ് മെഡിസിൻ എന്ന വിഷയത്തിൽ ദേശീയ കോൺഫെറൻസ് സംഘടിപ്പിച്ചു.

ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും രോഗികളുടെ പരിചരണം എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തിൽ വിദഗ്ദ്ധർ സംസാരിച്ചു. വി.പി.എസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഡോ. മോഹൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ(കൊച്ചി) പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാം, ഐ.എസ്.എ പ്രസിഡന്റ് ഡോ. ടി.ജിതേന്ദ്ര എന്നിവർ സംസാരിച്ചു. ഡോ. ജയ ജേക്കബ് സ്വാഗതവും ഡോ. മല്ലി എബ്രഹാം നന്ദിയും പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും മെഡിക്കൽ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.