ജില്ലാ പഠന ക്യാമ്പ്

Sunday 18 May 2025 8:32 PM IST

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പിന്നാക്ക സമുദായങ്ങൾക്ക് പദവിയും സീറ്റുകളും സംവരണം ചെയ്യാത്ത സാഹചര്യത്തിൽ സമുദായ സംഘടനകൾ സ്വന്തം സ്ഥാനാർത്ഥികളെ രംഗത്തിറക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി ആവശ്യപ്പെട്ടു. മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ സംഘടിപ്പിച്ച ജില്ലാ പഠന ക്യാമ്പിൽ 'സംവരണവും പിന്നാക്ക വിഭാഗങ്ങളും' എന്ന വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. തൃപ്പൂണിത്തുറയിൽ നടന്ന ക്യാമ്പ് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.ബി.സി.എഫ് സംസ്ഥാന പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ആർ.രമേശൻ അദ്ധ്യക്ഷത വഹിച്ചു.