ലഹരി വിരുദ്ധ ബോധവത്കരണം

Sunday 18 May 2025 8:37 PM IST

കോലഞ്ചേരി: എഴിപ്രം പ്രകാശ് ലൈബ്രറി, ന്യൂ പ്രകാശ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച യുവ എഴുത്തുകാരെ ആദരിക്കലും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.എൻ. മോഹനൻ അദ്ധ്യക്ഷനായി. അഞ്ജു രതീഷ് (നിലാവിന്റെ ശീലുകൾ), സന്ധ്യാ സോമൻ (ചെമ്പരത്തിച്ചാർ) എന്നീകവിതാ സമാഹാരങ്ങൾ എഴുതിയവരെ അനുമോദിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.കെ. മനോജ്, പഞ്ചായത്ത് നേതൃസമിതി ചെയർമാൻ മനോജ് മാത്യൂസ്, പി.കെ. ബേബി, പി.കെ. അനീഷ്, പി.ആർ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.