പുസ്തകമയച്ച് പ്രതിഷേധം
Monday 19 May 2025 12:18 AM IST
കാഞ്ഞങ്ങാട്: നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ജവഹർ ബാൽ മഞ്ച് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രധാനമന്ത്രിക്ക് നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകം അയച്ചു പ്രതിഷേധിച്ചു. ജവഹർ ബാൽ മഞ്ച് മുൻ സംസ്ഥാന കോർഡിനേറ്റർ വി.വി നിഷാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഷിബിൻ ഉപ്പിലിക്കൈ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, സംസ്ഥാന നിർവ്വാഹക സമിതിയംഗം അമൽനാഥ്, ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർമാരായ നിഷാന്ത് പ്ലാവിലായ, അനൂപ് ഓർച്ച, ജതീഷ് കായക്കുളം, പ്രമോദ് ചെക്കിയാർപ്പ്, മഹേന്ദ്രൻ കൂവാറ്റി, സിജോ അമ്പാട്ട്, പ്രതീഷ് കല്ലഞ്ചിറ,ശരത് ചന്ദ്രൻ, സനോജ് കുശാൽ നഗർ, രവീന്ദ്രൻ, വിക്രമൻ നായർ, അമൃത സനോജ് തുടങ്ങിയവർ സംസാരിച്ചു.