പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ക്ലാസും

Monday 19 May 2025 12:19 AM IST
പഠനോപകരണ വിതരണവും ബോധവൽക്കരണ ക്ലാസും നഗരസഭ ചെയർമാൻ കെ.വി സുജാത ഉൽഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: കടപ്പുറം ബീച്ച് ഫ്രണ്ട്സും ഉമേഷ് രമേശ്. കോമും ചേർന്ന് സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും ലഹരി വിരുദ്ധ ബോധവവത്കരണ ക്ലാസും കിടപ്പ് രോഗികൾക്കുള്ള ഡയപ്പർ വിതരണവും നഗരസഭ ചെയർപേഴ്സൺ കെ.പി സുജാത ഉദ്ഘാടനം ചെയ്തു. മംഗലാപുരം കെ.എസ്.ഐ.ജി ഡെ ഹോസ്പിറ്റൽ അസോസിയേറ്റ് പ്രൊഫസർ ഡോ. നിർമ്മൽ ബാബു മുഖ്യാതിഥിയായി. ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ പി. രഞ്ജിത്ത് ബോധവത്കരണ ക്ലാസ് എടുത്തു. കൗൺസിലർ സി.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് സ്കൂൾ പ്രധാന അദ്ധ്യാപകൻ എം.പി രാജേഷ്, ഉമേഷ് കോം ജാസ് ഏജൻസി എം.ഡി രാജേഷ് കാമത്ത്, വ്യവസായി എസ്.ഐ.കെ സിദ്ദിഖ് എന്നിവർ സംസാരിച്ചു. സി.കെ മുകേഷ് സ്വാഗതവും സുരേന്ദ്രൻ സ്വരലയ നന്ദിയും പറഞ്ഞു.