പഠനോപകരണ വിതരണം

Monday 19 May 2025 12:02 AM IST
നല്ലളം അൽ ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റി വിദ്യാർത്ഥി കൾക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ്സ്‌ കമാൽ വരദൂർ ഉദ്ഘാടനം ചെയ്യുന്നു.

ഫറോക്ക്: നല്ലളം തോട്ടുങ്ങൾ ജുമാ മസ്ജിദിന് കീഴിലുള്ള അൽ ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അർഹതപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും മോട്ടിവേഷൻ ക്ലാസും നടത്തി. കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. അൽ ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ പി.ടി മുഹമ്മദ് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് അസി.പ്രൊഫസർ ഡോ. കെ. എം ശരീഫ് മോട്ടിവേഷൻ ക്ലാസെടുത്തു. അഡ്വ.സി. പി ഷമീം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. വൈസ് ചെയർമാൻ മൊയ്തീൻകുട്ടി പുത്തലത്ത്, അസ്മ സ്റ്റീൽ മാനേജർ മൊയ്‌ദീൻ കോയ വി പി,സി ബീരാൻ കോയ, അഷ്റഫ് ഫൈസി കാവന്നൂർ, റഷീദ് ഇളയിടത്ത്, അഫ്സൽ പുത്തലത്ത്,മുഹമ്മദ്‌ അസ്‌ലം,സിനാൻ ഉള്ളിശ്ശേരിക്കുന്ന്, കെ. അബ്ദുറസ്സാഖ്,കെ. വി ഇസ്ഹാഖ് ബാബു എന്നിവർ പ്രസംഗിച്ചു.