പഠന കിറ്റ് വിതരണം
Monday 19 May 2025 12:38 AM IST
നന്മണ്ട: ഗണേശ സാധനാ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ കൊളത്തൂർ, ചീക്കിലോട് മേഖലയിലെ സ്‌കൂളുകളിലെ സാമ്പത്തികമായി
പിന്നാക്കം നിൽക്കുന്ന തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികൾക്ക് പഠന സ്നേഹ കിറ്റ് വിതരണം ചെയ്തു. കൊളത്തൂരപ്പൻ ക്ഷേത്രം ഓഡിറ്റോറിയത്തിൽ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. രംഗീഷ് കടവത്ത് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. വാദ്യകുലപതി കാഞ്ഞിലശ്ശേരി വിനോദ് മാരാർ മുഖ്യാതിഥിയായി. റീബ സന്തോഷ് മോലത്ത് അദ്ധ്യക്ഷതവഹിച്ചു. സേവാസമിതി ജനറൽ സെക്രട്ടറി സുമേഷ് നന്ദാനത്ത്, ഹരീഷ് പുല്ലങ്കോട്, സ്വാഗതസംഘം കൺവീനർ സി.എം.സുനേശൻ, സേവാസമിതി പ്രസിഡന്റ് വി.വി.ദാമോദരൻ, അജിത്ത് കൂമുള്ളി, ജനാർദ്ദനൻ വടേരി, രാജീവൻ കൊളത്തൂർ, സിബി ജോസഫ്, എസ്. ബിജു, ആബിദ,സ്മിത തെക്കയിൽ, എസ്. ശ്രീജിത്ത്, ഷാജി ആക്കുപൊയിൽ,രഞ്ജുഷ രാജേഷ് എന്നിവർ പ്രസംഗിച്ചു.