വർണ്ണക്കൂടാരം സമാപിച്ചു

Monday 19 May 2025 12:02 AM IST
വർണ്ണക്കൂടാരം പരിപാടിയിൽ ശാസ്ത കൗതുകം സെഷനിൽ ശാസ്തസാഹിത്യ പരിഷത്ത് പ്രവർത്തകൻ ഇ. രാജൻ ശാസ്ത്രപരീക്ഷണങ്ങൾ നടത്തുന്നു

ബേപ്പൂർ : ബേപ്പൂർ പബ്ലിക് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ നടത്തിയ വർണ്ണക്കൂടാരം ദ്വൈവാര പഠന ക്യാമ്പ് സമാപിച്ചു. നിത്യജീവിതത്തിൽ ശാസ്ത്രത്തിന്റെ പ്രയോഗം ബോദ്ധ്യപ്പെടുത്തി ശാസ്ത്രപ്രചാരകനും യുറിക്ക മുൻ പത്രാധിപക സമിതിയംഗവുമായ ഇ.രാജൻ അവതരിപ്പിച്ച ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളെ വിസ്മയിപ്പിച്ചു. 50ൽ അധികം കുട്ടികൾ പങ്കെടുത്ത വർണ്ണക്കൂടാരം ക്യാമ്പിൽ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സ്വയമേയുള്ള കഴിവുകൾ പോഷിപ്പിക്കുന്നതിനുള്ള വ്യത്യസ്ത പരിപാടികളാണ് നടന്നത്. വർണ്ണക്കൂടാരം സമാപനം ലൈബ്രറി പ്രസിഡന്റ് എം. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. എൻ. പ്രകാശൻ, കെ.പി. സുരേന്ദ്രനാഥ്, ഉമ്മർ പി.പി എന്നിവർ പ്രസംഗിച്ചു. പി. വിജയകൃഷ്ണൻ സ്വാഗതവും പി.എൻ. പ്രേമരാജ് നന്ദിയും പറഞ്ഞു.