മഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

Monday 19 May 2025 12:50 AM IST
d

മലപ്പുറം: ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ അനധികൃത സർവീസിനെതിരായ പരാതിയിൽ നടപടിയെടുക്കാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് 22ന് രാവിലെ 10ന് മഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് മഞ്ചേരി ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റി സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. 1,500ഓളം വരുന്ന അംഗീകൃത ഓട്ടോറിക്ഷകൾക്ക് തന്നെ മുന്നോട്ടുപോവാൻ കഴിയാത്ത സാഹചര്യമാണ്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ സർവീസ് അനധികൃതമാണെന്നത് വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച രേഖകൾ തെളിയിക്കുന്നുണ്ടെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ പി.സുധീർ അലി,​ പി.കെ.നസ്റുദ്ദീൻ,​ സി.അസ്‌ലം മുള്ളമ്പാറ,​ ടി. നിഷാദ്,​ മുഹമ്മദ് പത്തിരിയാൽ,​ സി.രാജൻ ആരോപിച്ചു.