മൂന്നാമത് വാക്കാട്ടിൽ തേനു ഹാജി പുരസ്‌കാരം സി. ഹരിദാസിന്

Monday 19 May 2025 12:51 AM IST
സി.ഹരിദാസ്‌

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം, പരിയാപുരം പ്രദേശങ്ങളുടെ വികസനത്തിനും പുരോഗതിക്കും നിസ്തുലമായ സംഭാവനകളർപ്പിച്ച വാക്കാട്ടിൽ തേനു ഹാജിയുടെ നാമധേയത്തിൽ തണൽ ഐക്യവേദി നൽകുന്ന വർഷത്തെ പുരസ്‌കാരം സി. ഹരിദാസിന് . ജൂൺ 29ന് രാവിലെ 10ന് അങ്ങാടിപ്പുറം എം.പി നാരായണ മേനോൻ ഓഡിറ്റോറിയത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുരസ്‌കാരം സമർപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികളായ വി.സുനിൽ ബാബു, അഡ്വ: കെ.ടി അനസ്, ഡോ: കെ മുഹമ്മദ് റിയാസ്, കെ.ടി സുലൈം, സി.പി റജീഷ് അലി, ചന്ദ്രൻ പോത്തുകാട്ടിൽ, കെ.ടി ജബ്ബാർ, കെ.കെ.റഫീഖ് എന്നിവർ അറിയിച്ചു.