നഗരസഭയിൽ  മീസിൽസ്  റുബെല്ല നിവാരണയജ്ഞത്തിന് തുടക്കമായി

Monday 19 May 2025 12:52 AM IST
മീസിൽസ് റുബെല്ല എം ആർ (അഞ്ചാംപനി) നിവാരണ യജ്ഞത്തിന്റെ ഭാഗമായുള്ള പെരിന്തൽമണ്ണ മുനിസിപ്പൽതല ഇന്റർസക്ടർ മീറ്റിംഗ് നഗരസഭാ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: മീസിൽസ് റുബെല്ല എം.ആർ (അഞ്ചാംപനി) നിവാരണ യജ്ഞത്തിന്റെ ഭാഗമായുള്ള പെരിന്തൽമണ്ണ മുനിസിപ്പൽതല ഇന്റർസെക്ടർ മീറ്റിംഗ് നഗരസഭാ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഷരീഫ് തെന്നത്ത്, യു.പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.നിതിൻ എന്നിവർ ബോധവൽക്കരണ ക്ലാസെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സൈനബ, അങ്കണവാടി പ്രവർത്തകർ, ആശ വർക്കർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പബ്ലിക് ഹെൽത്ത് നേഴ്സ് പ്രേമലത സ്വാഗതവും ജെ.എച്ച്.ഐ വി.എ.സിദ്ധിക്ക് നന്ദിയും പറഞ്ഞു.