കൊച്ചി കാണാൻ അവസരമൊരുക്കി പടാപ്പുറം നാട്ടുകൂട്ടായ്മ

Monday 19 May 2025 12:52 AM IST
പടാപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊച്ചിയിലേക്ക് നടത്തിയ പഠന വിനോദ യാത്രയിൽ പങ്കെടുത്തവർ

പെരിന്തൽമണ്ണ: ആലിപ്പറമ്പ് വഴിയിലപ്പാറയിലെ പടാപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊച്ചിയിലേക്ക് പഠന വിനോദയാത്ര സംഘടിപ്പിച്ചു. 30 കുടുംബങ്ങളിൽ നിന്നായി 72 പേർ തൃപ്പൂണിത്തുറ ഹിൽ പാലസ്, മറൈൻ ഡ്രൈവ്, മെട്രോ സർവീസ്, ലുലു മാൾ എന്നിവിടങ്ങൾ സന്ദർശിച്ചു. കൺവീനർ കെ. ഖമറുദ്ധീൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ. അബ്ദുൾ ഗഫൂർ, ഷംസുദീൻ ആലിപ്പറമ്പ്, കെ. മമ്മി, വി. രാമദാസ്, പി. സെയ്ത് ബാവ, കെ. മുഹമ്മദ് സലീം, എ. മോഹൻദാസ്, കെ. സിദ്ധിഖ്, കെ. ഷറഫുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.