ചാത്തന്നൂർ മോഹൻ നോവൽ പുരസ്‌കാരം 'മരണവംശ"ത്തിന്

Monday 19 May 2025 12:48 AM IST

കൊല്ലം: കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം പി.വി. ഷാജികുമാർ രചിച്ച മരണവംശം എന്ന നോവലിന് ലഭിച്ചു. ഇരുപത്തയ്യായിരം രൂപയും ആർ.കെ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് നൽകുക. ജൂൺ 15ന് വൈകിട്ട് 4ന് കൊല്ലം പ്രസ് ക്ളബിൽ നടക്കുന്ന ചടങ്ങിൽ കവി പ്രഭാവർമ്മ പുരസ്‌കാരം നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. പ്രസന്നരാജൻ, ജനറൽ സെക്രട്ടറി വിനീഷ് വി. രാജ് എന്നിവർ അറിയിച്ചു. പ്രൊഫ. (ഡോ) എ. ഷീലാകുമാരി, പ്രൊഫ. (ഡോ) എം.എസ്. സുചിത്ര, എഴുത്തുകാരനായ ഇളവൂർ ശ്രീകുമാർ എന്നിവരാണ് അവാർഡിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.