ഏറ്റുമാനൂർ കാവ്യവേദി കവിതാ പുരസ്‌കാരം ശാന്തന്

Monday 19 May 2025 12:08 AM IST

തിരുവനന്തപുരം: ഏറ്റുമാനൂർ കാവ്യവേദി ട്രസ്റ്റിന്റെ 23-ാമത് കവിതാ പുരസ്‌കാരം കവി ശാന്തന്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 'നീലധാര" എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. കെ.ബി.പ്രസന്നകുമാർ, ഡോ. ജയചന്ദ്രൻ.വി.ആർ, പ്രൊഫ. മെൽബി ജേക്കബ് എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. ജൂൺ ഒന്നിന് രാവിലെ 9.30ന് ഏറ്റുമാനൂർ ടൗൺ എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കുന്ന വാർഷികോത്സവത്തിൽ പുരസ്‌കാരം നൽകുമെന്ന് കാവ്യവേദി ചെയർമാൻ പി.പി.നാരായണൻ അറിയിച്ചു.