അക്യുപംഗ്ചർ ചികിത്സ ; വിമർശനവുമായി മുഖ്യമന്ത്രി

Monday 19 May 2025 12:12 AM IST

പാലക്കാട്: അക്യുപംഗ്ചർ ചികിത്സയ്‌ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികളാണ്. വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നതുൾപ്പെടെ സമൂഹത്തെ പിറകോട്ടടുപ്പിക്കാൻ ഇക്കൂട്ടർ ശ്രമം നടത്തുകയാണ്.അശാസ്തീയ പ്രവണത തല പൊക്കുന്നത് നാടിന് ആപത്താണ്. ഇവയ്‌ക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നിൽക്കണം. അശാസ്ത്രീയ ചികിത്സയിലൂടെ ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ്മ വരുന്നുവെന്നും പാലക്കാട് ചിറ്റൂർ താലൂക്കാശുപത്രി ഉദ്ഘാടന പ്രംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

. മലപ്പുറത്ത് അക്യുപംഗ്ചർ ചികിത്സ കാരണം വീട്ടിലെ പ്രസവത്തിൽ മരിച്ച സ്ത്രീയെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശം. . സംസ്ഥാനത്ത് ആവശ്യങ്ങളേറെയാണ്.. അത് നിറവേറ്റാനുള്ള ശേഷി ഖജനാവിനില്ല.. അതിനാലാണ് കിഫ്ബി രൂപം കൊണ്ടത്. കിഫ്ബിയെ തള്ളിപ്പറയുന്ന പ്രതിപക്ഷം തന്നെ കിഫ്ബിക്ക് കൈയ്യടിക്കേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു...