സൗജന്യ മെഡിക്കൽ ക്യാമ്പ്
Monday 19 May 2025 12:16 AM IST
വടക്കഞ്ചേരി: പി.പി.സുമോദ് എം.എൽ.എയുടെ 'ഹെൽത്തി തരൂർ' പദ്ധതിയുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആലത്തൂർ അസീസിയ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വെച്ച് വിദഗ്‌ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ മുന്നൂറ്റിയമ്പതോളം ആളുകൾ പങ്കെടുത്തു. ലാബോട്ടറി പരിശോധന സൗകര്യവും സൗജന്യ മരുന്ന് വിതരണവും ഒരുക്കി. പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസനാർ അദ്ധ്യക്ഷനായി. അസീസിയ ഹോസ്പിറ്റലിലെ ഡോ.അബ്ദുൾ റഹിം, ലൈസൺ ഓഫീസർ ഷാജിമാണി, പി.ആർ.ഒ.ഉണ്ണി അഹമ്മദ് എന്നിവർ സംസാരിച്ചു.