ത്രിവർണ സ്വഭിമാൻ യാത്ര
Monday 19 May 2025 12:17 AM IST
കൊല്ലങ്കോട്: ഭാരതീയ ജനത പാർട്ടി നെന്മാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത സൈനികർക്കും ഭാരത സർക്കാരിനും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ത്രിവർണ സ്വഭിമാൻ യാത്ര സംഘടിപ്പിച്ചു. നെന്മാറ മണ്ഡലം ജനറൽ സെക്രട്ടറി വി.സുശീലൻ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എൽ.നിർമൽ കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ല സെക്രട്ടറി കെ.സുമംഗല, മണ്ഡലം വൈസ് പ്രസിഡന്റ് വി.സുരേഷ് തളൂർ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കോമളീ രാജൻ, മണ്ഡലം സെക്രട്ടറി മാരായ എം.എസ്.സോണി, കെ.പ്രതീപ്, മുൻ മണ്ഡലം പ്രസിഡന്റ് കെ.സന്തോഷ് കുമാർ, മുൻ മണ്ഡലം ജനറൽ സെക്രട്ടറി സി. ആംബുജാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.