കോൺഗ്രസ് ധർണ നടത്തി
Monday 19 May 2025 12:18 AM IST
പുതുശ്ശേരി: ഒന്നാം വിള ഇറക്കേണ്ട സമത്ത് പോലും നെല്ല് അളന്ന പൈസ കിട്ടാത്ത സാഹചര്യത്തിൽ പാലക്കാട് പുതുശ്ശേരി കൃഷി ഭവനു മുന്നിൽ പുതുശ്ശേരി മണ്ഡലം കർഷക കോൺഗ്രസ് ധർണ നടത്തി. പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ എം.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഗിരീഷ് സ്വാഗതം പറഞ്ഞു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.കെ.ജയകാന്തൻ അദ്ധ്യക്ഷനായി. പുതുശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പാലാഴി ഉദയകുമാർ, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ പ്രത്യുഷ്, പഞ്ചായത്ത് അംഗങ്ങളായ എം.കൃഷ്ണനുണ്ണി, ഗീതാജയൻ, ബാങ്ക് ഡയറക്ടർമാരായ അരവിന്ദാക്ഷൻ, മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.